Skip to main content
കൗതുക കാഴ്ചകളുമൊരുക്കി ജില്ലാ ജയിലിന്റെ തീം സ്റ്റാൾ

വിജ്ഞാനവും കൗതുകവും പകർന്ന് ജില്ലാ ജയിൽ സ്റ്റാൾ -ഇഎംഎസിന്റെയും എകെജിയുടെയും ജയിൽ വാസക്കാലത്തെ സ്വന്തം കൈപ്പടയിലെ രജിസ്റ്ററുകൾ പ്രദർശനത്തിന് ഒരേ സമയം രണ്ട് പേരെ തൂക്കിലേറ്റാൻ സൗകര്യമുള്ള കേരളത്തിലെ ഏക ജയിൽ ഏതാണ്? ഉത്തരം കണ്ണൂർ സെൻട്രൽ ജയിൽ!

ഇത്തരം അറിവുകളുടെയും ജയിൽ എന്ന, പൊതുവിൽ പൊതുജനങ്ങൾക്ക് അജ്ഞാതവുമായ ഇടത്തെക്കുറിച്ചുള്ള കൗതുക കാഴ്ചകളുമൊരുക്കി ജില്ലാ ജയിലിന്റെ തീം സ്റ്റാൾ ശ്രദ്ധ നേടുന്നു.

വയനാട് ജില്ലയിൽ ആദ്യമായാണ് ജയിൽ വകുപ്പ് ഇത്തരമൊരു പ്രദർശനമൊരുക്കുന്നത്.
പൊതുജനങ്ങൾക്ക് ജയിലിനെക്കുറിച്ചും ജയിലിനുള്ളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും ജയിലിലെ പ്രവർത്തനരീതികളും നേരിട്ട് മനസ്സിലാക്കാം. ജില്ലാ ജയിലിന്റെ മാതൃകയിലുള്ള പ്രധാന കവാടം, ഫെൻസിങ്ങോടെയുള്ള മതിൽ, സെല്ലുകൾ, തൂക്കുമരത്തിന്റെ മാതൃക തുടങ്ങിയവയെല്ലാം സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്.  ഇഎംഎസ്, എകെജി  തുടങ്ങിയ നേതാക്കന്മാർ ജയിൽ വാസക്കാലത്ത് സ്വന്തം കൈപ്പടയിൽ എഴുതിയ  രജിസ്റ്ററുകളും പരോൾ അപേക്ഷയും പ്രമുഖരുടെ ജയിൽ സന്ദർക രജിസ്റ്ററിലെ കുറിപ്പുകളും പ്രദർശിപ്പിച്ചിട്ടുണ്ട്.  

വധശിക്ഷയ്ക്ക് വിധിച്ച പ്രതികളെ പാർപ്പിക്കുന്ന കണ്ടംഡ് സെൽ, തടവുകാർക്ക് ഫോൺ ചെയ്യാൻ    പ്രത്യേകം രൂപീകരിച്ച സ്മാർട്ട് കാർഡ് ഉപകരണം, തടവുകാരുടെ   പരാതിപെട്ടികൾ തുടങ്ങിവയും നേരിട്ട് മനസ്സിലാക്കാം. ജയിൽ വകുപ്പിന്റെ കഴിഞ്ഞ ഒൻപത് വർഷത്തെ നേട്ടങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.  

സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായി രൂപംകൊണ്ട കൂത്തുപറമ്പ് സ്പെഷ്യൽ സബ് ജയിലിന്റെയും തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിന്റെ വിവരങ്ങളും സംസ്ഥാനത്ത് തൂക്കിലേറ്റിയവരുടെ വിവരങ്ങളും വിവിധതരം ശിക്ഷാ നടപടികൾ, ശിക്ഷാ തടവുകാർക്കുള്ള അവധികൾ തുടങ്ങി ജയിൽ വകുപ്പിന്റെ ചരിത്രവും കൃത്യമായി സ്റ്റാളിൽ നിന്ന് മനസ്സിലാക്കാം.

date