Post Category
ആൽമരം ബാന്റിന്റെ മ്യൂസിക് ഷോ ഇന്ന്
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം മേളയിലെ കലാസാംസ്കാരിക പരിപാടികൾക്ക് ഇന്ന് (ഏപ്രിൽ 24) തുടക്കം. ഏപ്രിൽ 28 വരെ കൽപ്പറ്റ എസ്കെഎംജെ സ്കൂൾ മൈതാനിയിൽ നടക്കുന്ന പ്രദർശന വിപണന മേളയുടെ രണ്ടാം ദിവസമായ ഇന്ന് വൈകീട്ട് 6.30 ന് ആൽമരം ബാന്റിന്റെ മ്യൂസിക്കൽ ഷോ നടക്കും. പോപ്പ് ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് മേളയുടെ ആദ്യ രണ്ട് ദിവസങ്ങളിലെ കലാ-സാംസ്കാരിക പരിപാടികൾ മാറ്റിയിരുന്നു. ചെമ്പൈ സംഗീത കോളേജിലെ പൂർവ്വ വിദ്യാർഥികളായ യുവാക്കൾ അണിനിരക്കുന്ന ആൽമരം എന്റെ കേരളം പരിപാടിയിൽ രണ്ടാം തവണയാണ് വയനാട്ടിൽ എത്തുന്നത്. ആരാധകർ ഏറെയുള്ള ബാന്റിൽ 11 ഗായകരാണുള്ളത്.
date
- Log in to post comments