Post Category
വാണിജ്യ സ്റ്റാളുകളില്‍ നിന്നും 5.5 ലക്ഷം വിറ്റുവരവ്
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ 52 വാണിജ്യ സ്റ്റാളുകളില്‍ നിന്നും 5.5 ലക്ഷം രൂപയുടെ വിറ്റുവരവ്. ഏപ്രില്‍ 22 മുതല്‍ 25 വരെയുള്ള കണക്ക് പ്രകാരമാണ് 5.5 ലക്ഷം വരുമാനം നേടിയത്. വില്‍പ്പനയ്ക്ക് പുറമെ സ്റ്റാളുകളിലെ വിവിധ ഉത്പന്നങ്ങള്‍ക്ക് ഓര്‍ഡറുകളും ലഭിച്ചു. വിവിധ വാണിജ്യ സ്റ്റാളുകളിലായി വിപണന മേളയുടെ ഒന്നാം ദിവസമായ ഏപ്രില്‍ 22 ന് 64495 രൂപയുടെ വില്‍പ്പനയും 25440 രൂപയുടെ ഓര്‍ഡറും രണ്ടാം ദിവസം 113631 രൂപയുടെ വില്‍പ്പനയും 7600 രൂപയുടെ ഓര്‍ഡറും മൂന്നാം ദിവസം 157853 രൂപയുടെ വില്പനയും നാലാം ദിവസം 187735 രൂപ വില്‍പ്പനയും നടന്നു.
date
- Log in to post comments