Skip to main content
ത്രിദിന വ്യക്തിത്വ വികസന പരിശീലന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം രാജി പി രാജപ്പന്‍ നിര്‍വഹിക്കുന്നു

വ്യക്തിത്വ വികസന പരിശീലനം

കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിന്റെയും കേരള നോളജ് ഇക്കോണമി മിഷന്റെയും ആഭിമുഖ്യത്തില്‍ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ത്രിദിന വ്യക്തിത്വ വികസന പരിശീലനം കുളത്തൂര്‍ ശബരി ദുര്‍ഗ കൊളജില്‍ ആരംഭിച്ചു.  ജില്ലാ പഞ്ചായത്ത് അംഗം രാജി പി രാജപ്പന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് അധ്യക്ഷനായി. എ ടി സതീഷ് പദ്ധതി വിശദീകരിച്ചു. പരിശീലക ആര്‍ അഞ്ജന ത്രിദിന പരിശീലനത്തിന് നേതൃത്വം നല്‍കും. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ദീപ്തി ദാമോദരന്‍, അഞ്ജു സദാനന്ദന്‍, അഞ്ജലി സുരേഷ്,  നീന മാത്യു, വിജ്ഞാന കേരളം പ്രോഗ്രാം മാനേജര്‍ ഡോ. എ ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു.
 

date