*ഉന്നതി സംഗമം ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ഇന്ന് ഉദ്ഘാടനം ചെയ്യും*
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ഗോത്രവര്‍ദ്ധന്‍ സ്കീമിന്റെ ഭാഗമായുള്ള ഉന്നതി സംഗമം ഇന്ന് (മെയ് ആറ്)
സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്കോ കോളേജില്‍ നടക്കും.
രാവിലെ 11 ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ഉദ്ഘാടനം ചെയ്യും. ഹൈക്കോടതിയിലെ ന്യായാധിപരായ ജസ്റ്റിസ് മുരളി പുരുഷോത്തമന്, ജസ്റ്റിസ് സി പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡി ആര് മേഘശ്രീ, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, വയനാട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി അയ്യൂബ്ബ്ഖാന്‍ ഇ, കെല്‍സ മെമ്പര്‍ സെക്രട്ടറി ഡോ സി എസ് മോഹിത്, തുടങ്ങിയവര്‍ പങ്കെടുക്കും.
ഗോത്ര ജനവിഭാഗങ്ങൾക്കായി നടത്തുന്ന പരിപാടിയിൽ മെഡിക്കൽ ക്യാമ്പ്, ആധാർ രജിസ്ട്രേഷൻ കൗണ്ടർ, റേഷൻ കാർഡ് രജിസ്ട്രേഷൻ കൗണ്ടർ, കലാപരിപാടികൾ, നിരവധി വകുപ്പുകളുടെ സ്റ്റാളുകൾ, കെൽസ ഹ്രസ്വ ചിത്രങ്ങളുടെ പ്രദർശനം, നിയമ ബോധവൽക്കരണ ക്ലാസ്സ് തുടങ്ങിയവ ഉണ്ടായിരിക്കും. കെൽസ സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ കോളേജുമായി സഹകരിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
- Log in to post comments