ആയുരാരോഗ്യം ആയുര്‍വേദത്തിലൂടെ
ആയുരാരോഗ്യം ആയുര്‍വേദത്തിലൂടെ നേടാന്‍ ശബരിമല ഇടത്താവളത്തിലേക്ക് സ്വാഗതം ചെയ്യുകയാണ് നാഷണല്‍ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും. എന്റെ കേരളം മേളയിലെ സ്റ്റാളിലാണ് ആയുര്‍വേദത്തിന്റെ വിവിധ സേവനം സന്ദര്‍ശകര്‍ക്ക് ലഭിക്കുക. ആയുര്‍വേദവും ചികിത്സ സമ്പ്രദായവും ഗുണങ്ങളും തത്വങ്ങളും ലക്ഷ്യങ്ങളും ഇവിടെ നിന്നും അറിയാം.
അങ്ങാടി മരുന്നു പെട്ടിയാണ് സന്ദര്‍ശകരെ കാത്തിരിക്കുന്ന മറ്റൊരു അത്ഭുത കാഴ്ച. വരിയായും നിരയായും അടുക്കിവച്ചിരിക്കുന്ന അങ്ങാടി പെട്ടിയില്‍ ഔഷധ നിര്‍മാണത്തിനാവശ്യമായ ആയുര്‍വേദ അസംസ്‌കൃത വസ്തുക്കളായ കുന്നിക്കുരു, ഞവര, ആവണക്ക്, അശോകം തുടങ്ങിയവ പരിചയപ്പെടാം.
ചെറുകോല്‍പ്പുഴ ജില്ലാ ആയുര്‍വേദ ആശുപത്രി യോഗ മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണിന്റെ നേതൃത്വത്തില്‍ ചെയര്‍ യോഗ പരിശീലനവും ഒരുക്കിയിട്ടുണ്ട്. പ്രായമായവര്‍ക്കും തുടക്കക്കാര്‍ക്കും പ്രയോജനമാകുന്ന പരിശീലനം നിരവധിപേര്‍ സ്വായത്തമാക്കി. രോഗത്തിനുള്ള ചികിത്സ മാത്രമല്ല ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും അതിലൂടെ ശരീരത്തെ ആരോഗ്യമുള്ളതാക്കാനുമുള്ള വിധിക്രമങ്ങളും പഠിക്കാം. ബി എം ഐ പരിശോധന , വാത-പിത്ത- കഫ നിര്‍ണയം, ചോദ്യോത്തര മത്സരവും സ്റ്റാളിലുണ്ട്.
ചിത്രം :ആയുഷ് മിഷന്‍
നാഷണല്‍ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി നടത്തുന്ന സ്റ്റാള്‍
- Log in to post comments