Post Category
ഗസ്റ്റ് ലക്ചര്‍ ഒഴിവ്
എല്‍.ബി.എസ് സെന്ററിന്റെ തൃശ്ശൂര്‍ മേഖലാ കാര്യാലയത്തിലും ചാലക്കുടി, കുന്നംകുളം കാര്യാലയങ്ങളിലും ഗസ്റ്റ് ലക്ചര്‍ തസ്തികകളിലേക്ക് പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷമെങ്കിലും പ്രവര്‍ത്തി പരിചയമുള്ള ഒന്നാം ക്ലാസ് കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് ബിരുദം/ എം.സി.എ / എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ എം.എസ്സി. ഐ.ടി/ പി.ജി.ഡി.സി.എ യോഗ്യതയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 11 ന് രാവിലെ 11 ന് എല്‍.ബി.എസ് സെന്ററിന്റെ ചിയ്യാരം, തൃശ്ശൂര്‍ മേഖലാ കാര്യാലയത്തില്‍ അസ്സല് സര്‍ട്ടിഫിക്കറ്റും അതിന്റെ സാക്ഷ്യപ്പെടുത്തിയ പകര്പ്പോടും കൂടി നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2250751, 7559935097.
date
- Log in to post comments