Skip to main content

ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം : പരാതി  ജൂണ്‍ 10 വരെ നല്‍കാം

ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് പുനര്‍വിഭജിച്ച കരട് വിജ്ഞാപനത്തില്‍ ആക്ഷേപം സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 10. ആക്ഷേപവും  അഭിപ്രായവും  ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറിക്കോ ജില്ലാ കലക്ടര്‍ക്കോ നേരിട്ടോ രജിസ്ട്രേര്‍ഡ് തപാലിലോ അറിയിക്കാം. ആക്ഷേപത്തിനൊപ്പം രേഖ ഹാജാരാക്കാന്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നല്‍കണം. വിലാസം: സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍, കോര്‍പ്പറേഷന്‍ ബില്‍ഡിംഗ് നാലാം നില, വികാസ്ഭവന്‍ പി ഒ, തിരുവനന്തപുരം-695033. ഫോണ്‍: 0471 2335030.  https://delimitation.lsgdkerala.gov.inhttp://sec.kerala.gov.in

 

date