Skip to main content

റിസോഴ്‌സ് പേഴ്‌സണ്‍ തിരഞ്ഞെടുപ്പ്

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മിഷന്‍ വാത്സല്യ  ഒ.ആര്‍.സി പദ്ധതിയുടെ 2025 - 2026 അധ്യയന വര്‍ഷത്തെ വിവിധ പരിശീലന പരിപാടികളിലേയ്ക്ക് റിസോഴ്‌സ് പേഴ്‌സണ്‍മാരെ തിരഞ്ഞെടുക്കുന്നതിന്  അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയവും പരിശീലന മേഖലയിലെ പ്രവൃത്തിപരിചയവും.
അഥവാ ബിരുദവും കുട്ടികളുടെ മേഖലയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും പരിശീലന മേഖലയിലെ പ്രവൃത്തി പരിചയവും
അഥവാ ബിരുദാനന്തര ബിരുദത്തിന് പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍.

 അപേക്ഷയോടൊപ്പം ബയോഡേറ്റ, ജനന തീയതി, യോഗ്യത, താമസസ്ഥലം  തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സമര്‍പ്പിക്കണം. 2025 ജൂണ്‍ ഒന്നിന് അപേക്ഷകര്‍ക്ക് 40 വയസ് കവിയരുത്. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, ആറന്മുള, പത്തനംതിട്ട - 689533 വിലാസത്തില്‍ ജൂണ്‍ 20 ന് വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷ ലഭിക്കണം.  ഫോണ്‍: 0468 2319998.

date