Skip to main content

*അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം*

 

വനിത ശിശു വികസന വകുപ്പ് അഭയകിരണം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി മുഖേന വിധവകള്‍ക്ക് സംരക്ഷണം നല്‍കുന്ന ബന്ധുവിന് പ്രതിമാസം 1000 രൂപ ധനസഹായം നല്‍കും. 50 ന് മുകളില്‍ പ്രായമുള്ളവര്‍, മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന, വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ അധികരിക്കാത്തവര്‍, പ്രായപൂര്‍ത്തിയായ മക്കളില്ലാത്ത വിധവകള്‍ക്ക് അഭയം നല്‍കുന്ന ബന്ധു എന്നിവർക്ക് ധനസഹായം ലഭിക്കും. അപേക്ഷകള്‍ www.Schemes.Wcd.Kerala.gov.in ല്‍ ഡിസംബര്‍ 15 നകം നല്‍കണം. മുന്‍വര്‍ഷം ധനസഹായം ലഭിച്ചവരും അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ഐസിഡിഎസ് ഓഫീസിലും അങ്കണവാടിയിലും ലഭ്യമാണ്. ഫോണ്‍: 04936 296362.

date