Post Category
*രക്തദാന ക്ലാസ്സ് സംഘടിപ്പിച്ചു*
കൽപ്പറ്റ കെഎംഎം ഗവ. ഐടിഐ റെഡ് റിബ്ബൺ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ ഐടിഐയിൽ രക്തദാന ക്ലാസ്സ് സംഘടിപ്പിച്ചു. ട്രെയിനീസും സ്റ്റാഫും ഉൾപ്പെടെ 40 പേർ പങ്കാളികളായി. പ്രിൻസിപ്പാൾ പി പി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച ക്യാമ്പ് മെഡിക്കൽ ഓഫീസർ ഡോ. മോഹൻ രാജ് ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ ജീവൻ ജോൺസ്, പി വി റോയ്, റെഡ് റിബ്ബൺ ക്ലബ്ബ് കോർഡിനേറ്റർ സ്റ്റീഫൻ ജെയിംസ്, ജൂനിയർ ഇൻസ്ട്രക്ടർ അഷറഫ് ഇലാഹിക്കൽ എന്നിവർ സംസാരിച്ചു.
date
- Log in to post comments