Skip to main content

ഓക്സിലോ കാമ്പയിന്‍: വിവരശേഖരണം നടത്തി

ജില്ലയില്‍ ഓക്സിലോ കാമ്പയിന്റെ ഭാഗമായി അയല്‍ക്കൂട്ടത്തില്‍ അംഗമല്ലാത്തവരുടെ വിവരശേഖരണം നടത്തി. ആദ്യഘട്ടമായി പറക്കോട് ബ്ലോക്കിലെ 8 സിഡിഎസുകളിലെ 18 - 40 വരെ പ്രായമുള്ളവരുടെ വിവരം ശേഖരിച്ചു. വാര്‍ഡ്തലങ്ങളില്‍ യുവതി സംഗമത്തിലൂടെ ഓക്സിലറി ഗ്രൂപ്പുകള്‍ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കും. കുടുംബശ്രീ മുഖേന യുവതികളുടെ സമഗ്ര വികസനത്തിനാണ് ഓക്സിലറി ഗ്രൂപ്പ് രൂപീകരിക്കുന്നത്. ഒരു കുടുംബത്തില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് അംഗങ്ങളാകാം. പത്തനംതിട്ട ജില്ലയിലെ എല്ലാ സിഡിഎസുകളിലും പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍ സംഘടിപ്പിച്ച് വിവരശേഖരണം നടത്തും.

date