Post Category
റിസോഴ്‌സ് പാനല്‍
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ജില്ലാ റിസോഴ്‌സ് സെന്ററിലേയ്ക്ക് റിസോഴ്‌സ് പാനല്‍ തയ്യാറാക്കുന്നതിന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍, ഒക്യുപ്പേഷന്‍ തെറാപിസ്റ്റ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ജൂലൈ 10 നകം ലഭ്യമാക്കണം. വിലാസം : ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, ആറന്മുള, പത്തനംതിട്ട. ഫോണ്‍. 0468 2319998.
date
- Log in to post comments