Skip to main content

സ്‌കോള്‍ കേരളയില്‍ യോഗ കോഴ്‌സ്

സ്‌കോള്‍ കേരളയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്‍ഡ്  സ്‌പോര്‍ട്‌സ് യോഗ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത - ഹയര്‍ സെക്കന്‍ഡറി / തത്തുല്യ കോഴ്‌സ് വിജയം. പ്രായപരിധി - 17-50. കോഴ്‌സ് ഫീസ് 12000 രൂപ. പ്രവേശന ഫീസ് 500 രൂപ. വെബ് സൈറ്റ് : www.scolekerala.org ഫോണ്‍ :  0471 2342950, 2342271.

date