Post Category
ഇൻലാന്റ് എന്യൂമറേറ്റർ നിയമനം
ജില്ലയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കീഴിൽ വിവിധ ഉൾനാടൻ ജലാശയങ്ങളിലെ സർവെ നടത്തുന്നതിനായി ഇൻലാന്റ് എന്യൂമറേറ്ററെ നിയമിക്കുന്നു. പ്രതിമാസം 25,000 രൂപ ശമ്പള നിരക്കിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രായപരിധി 21-36 വരെ. ഫിഷറീസ് സയൻസിൽ ബിരുദമോ ബുരുദാനന്തര ബിരുദമോ ആണ് യോഗ്യത. താത്പര്യമുള്ളവർ ജൂലൈ മൂന്നിന് രാവിലെ 11.30ന് പള്ളിക്കുളത്തെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ വയസ്, വിദ്യാഭ്യാസ യോഗ്യത മുതലായ രേഖകൾ സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0487 2441132.
date
- Log in to post comments