Skip to main content

ഇൻലാന്റ് എന്യൂമറേറ്റർ നിയമനം

ജില്ലയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കീഴിൽ വിവിധ ഉൾനാടൻ ജലാശയങ്ങളിലെ സർവെ നടത്തുന്നതിനായി  ഇൻലാന്റ് എന്യൂമറേറ്ററെ നിയമിക്കുന്നു. പ്രതിമാസം 25,000 രൂപ ശമ്പള നിരക്കിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രായപരിധി 21-36 വരെ. ഫിഷറീസ് സയൻസിൽ ബിരുദമോ ബുരുദാനന്തര ബിരുദമോ ആണ് യോഗ്യത. താത്പര്യമുള്ളവർ ജൂലൈ മൂന്നിന് രാവിലെ 11.30ന് പള്ളിക്കുളത്തെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ വയസ്, വിദ്യാഭ്യാസ യോഗ്യത മുതലായ രേഖകൾ സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0487 2441132.

date