Post Category
*വാക് ഇന്‍ ഇന്റര്‍വ്യൂ*
ജില്ലാ മല്ത്സ്യ കര്‍ഷക ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂക്കോട് ശുദ്ധ ജല അക്വാറിയത്തിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ അക്വാറിയം കീപ്പര്‍ നിയമനം നടത്തുന്നു. 18 നും 40 നും മദ്ധ്യേ പ്രായമുള്ള എസ്എസ്എല്‍സി യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. വൈത്തിരി, പൊഴുതന പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജാതി, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ജൂലൈ രണ്ടിന് ഉച്ചക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍- 9495209148
date
- Log in to post comments