*വിദ്യാകിരണം: ജില്ലയിലെ 63% സ്കൂളുകളിൽ ഭൗതിക സൗകര്യവികസനം പൂർത്തിയായി*
-സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
കിഫ്ബിയിൽ ഉൾപ്പെടുത്തി വിദ്യാകിരണം പദ്ധതിയ്ക്ക് കീഴിൽ വയനാട് ജില്ലയിലെ 63 % സ്കൂളുകളിലും ഭൗതിക സൗകര്യവികസനം പൂർത്തിയാക്കി.
ഭൗതിക സൗകര്യവികസനത്തിനായി തെരഞ്ഞെടുത്ത ജില്ലയിലെ 46 സ്കൂളുകളിൽ 29 എണ്ണത്തിലാണ് പ്രവൃത്തി പൂർത്തീകരിച്ചത്. ബാക്കി സ്കൂളുകളിൽ പ്രവൃത്തി വിവിധ ഘട്ടങ്ങളിലാണ്.ജൂലൈ മാസത്തിൽഭൗതിക സൗകര്യവികസന പ്രവൃത്തി പൂർത്തിയാക്കിയ സ്കൂളുകളുടെ എണ്ണം 32 ആയി ഉയർത്തലാണ് ലക്ഷ്യം. സെപ്റ്റംബർ ആകുമ്പോഴേക്കും 72% സ്കൂളുകളിലും പ്രവൃത്തി പൂർത്തീകരിക്കും.വിദ്യാകിരണം പദ്ധതിയുടെ ഭാഗമായുള്ള
അക്കാദമിക പ്രവർത്തനങ്ങൾ നടപ്പാക്കാനായിജില്ലാതല യോഗങ്ങൾ ചേർന്ന് ജില്ലാ സമിതികളും ബ്ലോക്ക് തല യോഗങ്ങൾ ചേർന്ന് ബ്ലോക്ക് സമിതികളും രൂപീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജില്ലയിൽ 305 സ്കൂൾ തല യോഗങ്ങൾ നടന്നു. ശിശുസൗഹൃദ ഗണിത ശാസ്ത്ര പഠന പദ്ധതിയായ മഞ്ചാടി 2024-25 അധ്യയന വർഷം ജില്ലയിലെ നാല് മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ നടപ്പാക്കി. ഈ അധ്യയന വർഷം 88 സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുക. വയനാട് ജില്ലയിലെ 98% സ്കൂളുകളിൽ ജൈവമാലിന്യ സംസ്കരണ സംവിധാനവും 99% സ്കൂളുകളിൽ അജൈവമാലിന്യ സംസ്കരണ സംവിധാനവും ഉണ്ട്. ജില്ലയിലെ 249 സ്കൂളുകളിൽ (89%) ഇ-മാലിന്യ പരിപാലന സംവിധാനമുണ്ട്. ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാമ്പയിൻ പ്രവർത്തനങ്ങൾക്കായി 55 സ്കൂളുകൾ ചേർന്നു 7.5 കോടി രൂപയുടെ പ്രോജക്റ്റുകൾ തയ്യാറാക്കി ശുചിത്വമിഷന് സമർപ്പിച്ചിട്ടുണ്ട്.
- Log in to post comments