Skip to main content

*ലഹരി വിരുദ്ധ ബോധവത്കരണവുമായി തദ്ദേശ വകുപ്പ്*

തദ്ദേശ സ്വയംഭരണ വകുപ്പ് പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍  ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ  ഭാഗമായി ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. വിദഗ്ധര്‍ വിദ്യാര്‍ത്ഥികളുമായി ഓപ്പണ്‍ ഫോറം,  ദൃശ്യവിഷ്‌കാരം എന്നിവ നടത്തി. കണിയാമ്പറ്റ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോമോന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ബോധവത്ക്കരണ ക്ലാസില്‍ ഹയര്‍ സെക്കന്‍ഡറി  വിദ്യാര്‍ത്ഥികളും അധ്യാപകരും നൂതന ആശയങ്ങള്‍ ചര്‍ച്ച ചെയ്തു. നടവയലില്‍ പ്രവര്‍ത്തിക്കുന്ന മുക്തി ഡി-അഡിക്ഷന്‍ സെന്ററിലെ പ്രവര്‍ത്തകര്‍ ലഹരിക്കെതിരെ ഹ്രസ്വ നാടകം അവതരിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രവീന്ദ്രന്‍, എസ്.പി.സി ജില്ലാ നോഡല്‍ ഓഫീസര്‍ കെ.മോഹന്‍ദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ വി.പി വിജീഷ്, ജിനേഷ് മാത്യു വര്‍ഗീസ്, ജി.മാത്യു, ജില്ല പ്ലാനിങ് മാനേജര്‍ ജെ.എല്‍ അനീഷ്, കെ.ആര്‍ ശരത്ത്,  ടി. എം സാജിദ്, ടാനിയ ജോര്‍ജജ്, കെ. കെ പ്രവീണ എന്നിവര്‍ പങ്കെടുത്തു.

date