Skip to main content

*പത്മ പുരസ്‌കാരത്തിന് അപേക്ഷിക്കാം*

രാജ്യത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളില്‍  മികച്ചതും അസാധാരണവുമായ നേട്ടങ്ങള്‍/സേവനം, വിശിഷ്ട പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാണ് പുരസ്‌കാരം. അപേക്ഷകള്‍ ജൂലൈ 15 നകം സിവില്‍ സ്റ്റേഷനിലെ ജില്ലാ കളക്ടറുടെ ഓഫീസിലോ https://awards.gov.in ഓണ്‍ലൈനായോ നല്‍കാം. പുരസ്‌കാരത്തിന് ശിപാര്‍ശ  ചെയ്യപ്പെടുന്ന വ്യക്തികളുടെ അതത് മേഖലയിലെ,വിഷയത്തിലെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങള്‍/സേവനം വ്യക്തമായി  രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  https://padmaawards.gov.in ലഭിക്കും.  ഫോണ്‍- 04936202251.

date