*എം.എല്‍.എ എക്സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും ഇന്ന്*
ഉജ്ജ്വലം സമഗ്ര ഗുണമേന്മ വിദ്യാദ്യാസ പദ്ധതി എം.എല്‍.എ എക്സലന്‍സ് അവാര്‍ഡ് വിതരണവും 1.35 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച മള്‍ട്ടി പര്‍പസ് ഓഡിറ്റോറിയം ഉദ്ഘാടനവും ഇന്ന് (ജൂലൈ 5) രാവിലെ 10 ന് മാനന്തവാടി ജി.വി. എച്ച്.എസ്.എസില്‍ പട്ടികജാതി- പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര് കേളു നിര്‍വഹിക്കും. ഉജ്ജ്വലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എല്‍. സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവിദ്യാര്‍ത്ഥികളെയും എല്‍. എസ്. എസ്, എന്‍.എം.എം.എസ്, യു.എസ്.എസ് വിജയം കൈവരിച്ച വിദ്യാര്ഥികളെയുംആദരിക്കും.
മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി. കെ രത്നവല്ലി അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി എം.എല്‍.എഎക്സലന്സ് അവാര്‍ഡ് വിതരണം ചെയ്യും. സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി,
മാനന്തവാടി നഗരസഭ വൈസ് ചെയര്മാന് ജേക്കബ് സെബാസ്റ്റ്യന്‍, മാനന്തവാടി നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, മാനന്തവാടി-പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജസ്റ്റിന് ബേബി, ഗിരിജ കൃഷ്ണന്, തിരുനെലി- തവിഞ്ഞാല്‍- തൊണ്ടര്‍നാട്- വെള്ളമുണ്ട- എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി ബാലകൃഷ്ണന്, എല്‍സി ജോയി, അംബിക ഷാജി, സുധി. രാധാകൃഷ്ണന്, അഹമ്മദ് കുട്ടി ബ്രാന്, ലക്ഷ്മി ആലക്കാമുറ്റം, മാനന്തവാടി ജി.വി.എച്.എസ്.എസ് പ്രിന്‍സിപ്പാള്‍ പി.സി തോമസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.സുനില്‍ കുമാര്‍, ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments