*ആസ്പിരേഷണൽ ജില്ലകളിൽ വയനാട് മാതൃക: ജില്ലാ കളക്ടർ*
ആസ്പിരേഷണൽ ജില്ലകളിൽ മികച്ച വികസന മുന്നേറ്റം നടത്തുന്ന വയനാട് മാതൃകയാണെന്നും വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ മികവുറ്റതാക്കണമെന്നും ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ പറഞ്ഞു.
ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആസ്പിരേഷണൽ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി ആരോഗ്യ മേഖലയിലെ കാര്യക്ഷമമായ തുടർപ്രവർത്തനങ്ങൾക്കായി ജില്ലയിലെ മെഡിക്കൽ ഓഫീസർമാർ, പ്രോഗ്രാം ഓഫീസർമാർ, ആരോഗ്യ മേഖലയിലെ ജീവനക്കാർ എന്നിവർക്കായി സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടർ.
തരിയോട് ജില്ലാ പരിശീലന കേന്ദ്രത്തിൽ നടന്ന ശിൽപശാലയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി മോഹൻദാസ് അധ്യക്ഷനായി. ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ജെറിൻ എസ് ജെറോഡ് ആരോഗ്യ മേഖലയിലെ ലക്ഷ്യങ്ങൾ വിശദീകരിച്ചു. ജില്ലാ പ്ലാനിങ് ഓഫീസർ എം പ്രസാദൻ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ എം മുസ്തഫ, ആസൂത്രണ വകുപ്പ് റിസർച്ച് അസിസ്റ്റന്റ് കെ എം ഷംസുദ്ധീൻ എന്നിവർ സംസാരിച്ചു.
- Log in to post comments