Skip to main content
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് പാചക ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു

പാചക ഉപകരണങ്ങള്‍ വിതരണം ചെയ്തു

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാചക ഉപകരണങ്ങള്‍ നല്‍കി. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. സ്‌കൂളുകളില്‍ രാവിലെയും ഉച്ചയ്ക്കും ഭക്ഷണം തയാറാക്കുന്നതിനാവശ്യമായ
മിക്‌സി, ഗ്യാസ് സ്റ്റൗ, പ്രഷര്‍ കുക്കര്‍ ഉള്‍പ്പടെ 14 ഇനം ഉപകരണങ്ങളാണ് നല്‍കിയത്. വൈസ് പ്രസിഡന്റ് റാഹേല്‍,  സ്ഥിരം സമിതി അധ്യക്ഷരായ വി പി വിദ്യാധരപ്പണിക്കര്‍, പ്രിയ ജ്യോതികുമാര്‍, ശ്രീവിദ്യ, പൊന്നമ്മ വര്‍ഗീസ്, പന്തളം എഇഒ സജീവ്, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date