Post Category
മഴക്കെടുതി: 71 വീടുകള്‍ ഭാഗികമായി തകര്‍ന്നു
കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ വ്യാപക നാശനഷ്ടം. റാന്നി താലൂക്കില്‍ ഒരു വീട് പൂര്‍ണമായി തകര്‍ന്നു. ആറ് താലൂക്കിലായി 71 വീടുകള്‍ ഭാഗികമായും തകര്‍ന്നു. റാന്നി 17, കോന്നി 16, മല്ലപ്പള്ളി 12, തിരുവല്ലയില്‍ 10, കോഴഞ്ചേരി, അടൂര്‍ താലൂക്കുകളിലായി എട്ടു വീതവും വീടുകളാണ് തകര്‍ന്നത്. കാറ്റില്‍ മരം വീണ് മല്ലപ്പള്ളി താലൂക്കില്‍ കോട്ടാങ്ങല്‍ സ്വദേശി ബേബി ജോസഫ് (62) മരണമടഞ്ഞിരുന്നു. തിരുവല്ല താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ 473 കര്‍ഷകര്‍ക്ക് 25.82 ഹെക്ടര്‍ സ്ഥലത്ത് 99.17 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. റബര്‍,വാഴ, അടയ്ക്ക, കുരുമുളക് എന്നിവയെയാണ് കൂടുതലായി ബാധിച്ചത്. കെഎസ്ഇബിക്ക് 41.46 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
date
- Log in to post comments