Skip to main content

*ഫിസിക്സ് അസിസ്റ്റന്റ് പ്രൊഫസർ നിയമനം*

മാനന്തവാടി ഗവ. പോളിടെക്നിക് കോളജിൽ ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക്  ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദവും നെറ്റുമാണ് അടിസ്ഥാന യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ  ബിരുദാനന്തരബിരുദമുള്ളവരെ പരിഗണിക്കും. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് ഒന്നിന് രാവിലെ 10 ന് കോളജിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ: 04935 293024, 9847869513.

date