ബഡ്സ് സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ യോഗം ചേർന്നു
കുടുംബശ്രീ ആലപ്പുഴ ജില്ലാമിഷന്റെ നേതൃത്വത്തിൽ ബഡ്സ് സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ യോഗം ചേർന്നു. ജില്ലയിലെ ബഡ്‌സ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെകുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക, സാമൂഹിക സേവനങ്ങളിൽ തൽപ്പര്യമുള്ളവരെ ബഡ്‌സ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ആലപ്പുഴ റോയൽ പാർക്ക് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ മോൾജി ഖാലിദ് ബഡ്‌സ് സ്കൂളുകളിൽ പൊതുജന താൽപര്യത്തോടെ പരിഹരിക്കേണ്ട വിഷയങ്ങൾ വിശദീകരിച്ചു. ബഡ്സ് സ്കൂളുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങളിൽ കുടുംബശ്രീയോടൊപ്പം പ്രവർത്തിക്കുമെന്നും ബഡ്സ് സ്ഥാപനങ്ങൾക്ക് വേണ്ട സഹായങ്ങൾ നൽകുമെന്നും വിവിധ സംഘടനാ പ്രതിനിധികൾ അറിയിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ് രഞ്ജിത്ത്, ബ്ലോക്ക് കോ ഓർഡിനേറ്റർ ടി സോണി, പ്രത്യാശ ബഡ്‌സ് സ്കൂൾ അധ്യാപിക എസ് സജീന, ജില്ലയിലെ പ്രമുഖ സംഘടനകൾ, വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ, വിവിധ സ്കൂളുകളിലെ അധ്യാപകർ, ക്ലബുകൾ, ജില്ലാ മിഷൻ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/2557)
- Log in to post comments