Post Category
യുവജന കമ്മീഷൻ കോഡിനേറ്റർമാരുടെ ദ്വിദിന ശില്പശാല
കേരള സംസ്ഥാന യുവജന കമ്മീഷൻ കോഡിനേറ്റർമാരുടെ ദ്വിദിന ശിൽപശാല ഓഗസ്റ്റ് 27,28 തീയതികളിൽ തിരുവനന്തപുരം വെള്ളാർ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നടക്കും. ഓഗസ്റ്റ് 27 രാവിലെ 11ന് സാംസ്കാരിക- ഫിഷറീസ് - യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്.
പി.എൻ.എക്സ് 4195/2025
date
- Log in to post comments