Skip to main content

യുവജന കമ്മീഷൻ കോഡിനേറ്റർമാരുടെ ദ്വിദിന ശില്പശാല

കേരള സംസ്ഥാന യുവജന കമ്മീഷൻ കോഡിനേറ്റർമാരുടെ ദ്വിദിന ശിൽപശാല ഓഗസ്റ്റ് 27,28 തീയതികളിൽ തിരുവനന്തപുരം വെള്ളാർ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നടക്കും. ഓഗസ്റ്റ് 27 രാവിലെ 11ന് സാംസ്‌കാരിക- ഫിഷറീസ് - യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം  നിർവഹിക്കും. യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്.

പി.എൻ.എക്സ് 4195/2025

date