Skip to main content

**ജില്ലാതല ശാസ്ത്ര ചരിത്ര ശില്‍പശാല: സംഘാടക സമിതി രൂപീകരിച്ചു**

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 20,21 തിയതികളില്‍ സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ജില്ലാതല ശാസ്ത്ര ചരിത്ര ശില്‍പശാലയുടെ സംഘാടക സമിതി രൂപീകരിച്ചു. കല്‍പ്പറ്റ ജി.എല്‍.പി സ്‌കൂളില്‍ നടന്ന യോഗത്തില്‍ 51 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്. സംഘാടക സമിതി ചെയര്‍മാനായി കല്‍പ്പറ്റ നഗരസഭാ കലാ-കായിക വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശിവരാമന്‍, വൈസ് ചെയര്‍മാന്‍മാരായി മേപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഡോ. ജിതിന്‍ കണ്ടോത്ത്, പി.കെ ബാബുരാജ്, പി.കെ അബു, പി.ടി വര്‍ഗീസ് എന്നിവരെയും കണ്‍വീനറായി ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ .രാജന്‍, ജോയിന്റ് കണ്‍വീനമാരായി വി.എന്‍ ഉണ്ണികൃഷ്ണന്‍, കെ വിനോദ്, എ.ആര്‍ ബിനി, ടി.പി സൈനുദീന്‍, ടി.പി പ്രമോദ്, ട്രഷറര്‍ കെ സത്യന്‍ എന്നിവരെ അംഗങ്ങളാക്കിയാണ് സംഘാടക സമിതി രൂപീകരിച്ചത്. യോഗം ഡെപ്യൂട്ടി കളക്ടര്‍ എം ഉഷാ കുമാരി ഉദ്ഘാടനം ചെയ്തു.
ശുചിത്വ മിഷന്‍ പ്രോഗ്രം ഓഫീസര്‍ കെ. അനൂപ് അധ്യക്ഷനായ യോഗത്തില്‍ ശിശുക്ഷേമ സമിതി സെക്രട്ടറി കെ രാജന്‍, എക്‌സിക്യൂട്ടീവ് അംഗം പി.ആര്‍ ഗിരിനാഥന്‍ എന്നിവര്‍ സംസാരിച്ചു.
 

date