കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് അംഗത്വ കാമ്പയിനും കുടിശിക നിവാരണവും 17 ന് കോഴഞ്ചേരിയില്‍
പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി അംഗത്വ കാമ്പയിനും അംശദായ കുടിശിക നിവാരണവും സംഘടിപ്പിക്കുന്നു. കോഴഞ്ചേരി മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ സെപ്റ്റംബര്‍ 17 ന് രാവിലെ 10 മുതല്‍ കാമ്പയിന് ആരംഭിക്കും. 18 നും 60 നും ഇടയില്‍ പ്രായമുള്ള രണ്ടു വര്‍ഷക്കാലം പ്രവാസജീവിതം നയിച്ച പ്രവാസികള്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിനും അംശദായ കുടിശിക പിഴ ഇളവോടുകൂടി അടച്ച് തീര്‍ക്കുന്നതിനുമുള്ള അവസരമുണ്ട്്. ക്ഷേമനിധിയില്‍ അംഗത്വം നേടി അംശദായം കൃത്യമായി ഒടുക്കിയ അറുപത് വയസ് പൂര്‍ത്തിയായതോ അഞ്ചു വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ തുടര്‍ച്ചയായി അംശദായം അടച്ചിട്ടുള്ളതോ ആയ പ്രവാസികള്‍ക്ക് 3000 രൂപ മുതല്‍ പ്രവാസിക്ഷേമ ബോര്‍ഡ് പെന്ഷന് നല്കുന്നു. അംഗത്വ കാലയളവിനുള്ളില്‍ (പെന്ഷന് തീയതിക്ക് മുന്‍പ് ) ചികിത്സാ ധനസഹായം, പെണ്മക്കളുള്ള അംഗത്തിന് വിവാഹധനസഹായം, മക്കള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം എന്നിവ നല്കുന്നു. പെന്ഷന് ലഭിച്ചു കൊണ്ടിരിക്കെ അംഗം മരണമടഞ്ഞാല്‍ അംഗത്തിന്റെ ആശ്രിതര്‍ക്ക് കുടുംബ പെന്‍ഷനും ലഭിക്കും. കുടിശിക വരുത്താതെ അംഗം മരണമടഞ്ഞാല്‍ ആശ്രിതര്‍ക്ക് 50,000 രൂപ വരെ മരണാനന്തര ധനസഹായവും നല്‍കും. ഫോണ്‍ : 9495630828, www.pravasikerala.org
- Log in to post comments