Post Category
താൽപര്യപത്രം ക്ഷണിച്ചു
ഇ-റുപ്പി സംവിധാനത്തിലൂടെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിനായി സ്ഥാപനങ്ങളിൽ നിന്നും പട്ടികജാതി വികസന വകുപ്പ് താൽപര്യപത്രം ക്ഷണിച്ചു. സീൽ ചെയ്ത താൽപര്യപത്രം സെപ്റ്റംബർ 20 ന് വൈകുന്നേരം 3 നകം സമർപ്പിക്കണം. അന്നേ ദിവസം 3.30 ന് സീൽ ചെയ്ത താൽപര്യപത്രങ്ങൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: www.scdd.kerala.gov.in.
പി.എൻ.എക്സ് 4574/2025
date
- Log in to post comments