Skip to main content

വന്യജീവി വാരാഘോഷം: ചിത്രരചന, ഉപന്യാസ മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ടുമുതല്‍

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടുമുതല്‍ എട്ടുവരെ വനം വന്യജീവി വകുപ്പ് സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ നടത്തുന്നു. ജില്ലാതല മത്സരങ്ങള്‍ കോന്നി റിപ്പബ്ലിക്കന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ നടത്തും.
എല്‍.പി, യു.പി, എച്ച്.എസ്, ഹയര്‍ സെക്കന്‍ഡറി / കോളജ് വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് മത്സരങ്ങളും എച്ച് എസ് , ഹയര്‍ സെക്കന്‍ഡറി/ കോളജ് വിഭാഗത്തിലുളളവര്‍ക്ക് ഉപന്യാസ രചന മത്സരം എന്നിവ ഒക്ടോബര്‍ രണ്ടിനും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി /കോളജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, പ്രസംഗ മത്സരങ്ങള്‍ ഒക്ടോബര്‍ മൂന്നിനും രാവിലെ ഒമ്പത് മുതല്‍ നടത്തും. ജില്ലാതല മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്കുളള സംസ്ഥാനതല മത്സരങ്ങള്‍ ഒക്ടോബര്‍ എട്ടിന് നടക്കും. ഫോണ്‍: 9447979134, 8547603707, 8547603708.

date