Skip to main content
പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ ക്ഷീര കർഷകർക്കുള്ള സബ്സിഡി വിതരണ പദ്ധതി ഉദ്ഘാടനം മുള്ളൻകൊല്ലി ക്ഷീര സംഘത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഗിരിജ കൃഷ്ണൻ നിർവഹിക്കുന്നു

*ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി പദ്ധതി ഉദ്ഘാടനം ചെയ്തു*

പനമരം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീര കർഷകർക്കായുള്ള പാൽ സബ്സിഡി വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു. മുള്ളൻകൊല്ലി ക്ഷീര സംഘത്തിൽ സംഘടിപ്പിച്ച പരിപാടി പനമരം ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പനമരം ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിലെ മുള്ളൻകൊല്ലി, പനമരം, പുൽപള്ളി, പൂതാടി, കണിയമ്പറ്റ എന്നീ അഞ്ചു ഗ്രാമ പഞ്ചായത്തുകളിലെ 900ത്തോളം ക്ഷീര കർഷകർക്കാണ് ഈ വർഷം സബ്സിഡി ലഭ്യമാക്കുക.  ജനറൽ വിഭാഗക്കാർക്ക് 28 ലക്ഷം രൂപയും, എസ് സി, എസ് ടി വിഭാഗക്കാർക്ക് 18 ലക്ഷം രൂപയുമാണ്  അധിക വിലയായി പാലിന് നൽകുന്നത്. ഒരു ലിറ്റർ പാലിന് മൂന്ന് രൂപ സബ്‌സിഡി നിരക്കിൽ പരമാവധി 40000 രൂപ വരെയാണ് ഒരു കർഷകന്  ലഭിക്കുക.മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന് ജില്ലാ പഞ്ചായത്ത്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌, ഗ്രാമപഞ്ചായത്ത് വിഹിതം ഉൾപ്പെടെ 40 ലക്ഷമാണ് ക്ഷീര കർഷകർക്കു നൽകുന്നത്. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ കാട്ടി അധ്യക്ഷത വഹിച്ച പരിപാടിയിൽ  മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയൻ,  ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ മേഴ്സി ബെന്നി, അഡ്വ. പി ഡി സജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മോളി സജി, പനമരം ക്ഷീര വികസന ഓഫീസർ മരിയ ദിവാൻഷി,ഡയറി ഫാം ഇൻസ്‌ട്രക്ടർ നവീൻ രാജ്, ബ്ലോക്ക് പഞ്ചായത്ത് , ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ ക്ഷീരസംഘം ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

 

date