Skip to main content

കഴക്കൂട്ടം ഐ.ടി.ഐയിൽ ഒഴിവ്

വ്യാവസായിക വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടം ഗവ. വനിത ഐടിഐ-ൽ ഒഴിവുള്ള ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻ.സി.വി.ടി. ട്രേഡുകളായ സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഹിന്ദി)കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി ഡിസൈനിംഗ്സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്)ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർഹോസ്പിറ്റൽ ഹൗസ്കീപ്പിംഗ് എന്നീ ട്രേഡുകളിലാണ് ഒഴിവ്. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും (അസൽ ടി.സി. ഉൾപ്പെടെ) സഹിതം അപേക്ഷകർ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം. കൂടുതൽവിവരങ്ങൾക്ക്: 0471-2418317, 9744900536.

പി.എൻ.എക്സ് 4635/2025

date