Post Category
കഴക്കൂട്ടം ഐ.ടി.ഐയിൽ ഒഴിവ്
വ്യാവസായിക വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടം ഗവ. വനിത ഐടിഐ-ൽ ഒഴിവുള്ള ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻ.സി.വി.ടി. ട്രേഡുകളായ സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഹിന്ദി), കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി & ഡിസൈനിംഗ്, സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്), ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ, ഹോസ്പിറ്റൽ ഹൗസ്കീപ്പിംഗ് എന്നീ ട്രേഡുകളിലാണ് ഒഴിവ്. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും (അസൽ ടി.സി. ഉൾപ്പെടെ) സഹിതം അപേക്ഷകർ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം. കൂടുതൽവിവരങ്ങൾക്ക്: 0471-2418317, 9744900536.
പി.എൻ.എക്സ് 4635/2025
date
- Log in to post comments