അങ്കണവാടി പ്രവർത്തകരുടെ സംഘടനകളുടെ യോഗം ചേർന്നു
ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അങ്കണവാടി പ്രവർത്തകരുടെ സംഘടനാ പ്രതിനിധികളുടെ യോഗം ചേർന്നു. പ്രവർത്തകരുടെ വിവിധ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്തു. പ്രവർത്തകർ ഉന്നയിച്ച പ്രശ്നങ്ങൾ സംബന്ധിച്ച് സമിതിയുടെ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
അങ്കണവാടിയിലെ ഭക്ഷണ മെനുവും ചർച്ച ചെയ്തു. മുട്ട ബിരിയാണി എല്ലായിടത്തും നൽകാനാകുമെന്ന് യോഗം വിലയിരുത്തി. മെനുവിലെ മറ്റ് ഭക്ഷണങ്ങൾ തയ്യാറാക്കുന്നതിൽ എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിൽ പഞ്ചായത്തുകളുടെ വിഹിതത്തിൽ നിന്നുകൂടി അത് കണ്ടെത്തി ഇടപെടൽ നടത്താൻ കഴിയും. അങ്കണവാടികളിൽ വ്യവസ്ഥാപിതമായ മെനു ഉണ്ടായിരുന്നില്ല. ആദ്യമായാണ് പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് പരമാവധി കുറച്ചുകൊണ്ട് പോഷക മാനദണ്ഡ പ്രകാരം കുട്ടികളുടെ ശാരീരിക വളർച്ചയെ സഹായിക്കുന്ന ഊർജവും പ്രോട്ടീനും ഉൾപ്പെടുത്തി രുചികരമാക്കി ഭക്ഷണ മെനു പരിഷ്ക്കരിച്ചത്. വിഭവങ്ങൾ തയ്യാറാക്കുന്നതിന് ഇനിയും പരിശീലനം ആവശ്യമെങ്കിൽ നൽകും.
പി.എൻ.എക്സ് 4670/2025
- Log in to post comments