Skip to main content

സംസ്ഥാന ഇ-ഗവേണൻസ് അവാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ സെപ്തംബർ 25ന് വിതരണം ചെയ്യും

പൊതുജന സേവന രംഗത്ത് ഇ-ഗവേണൻസ് പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന  കേരള സംസ്ഥാന ഇ-ഗവേണൻസ് അവാർഡുകൾ സെപ്റ്റംബർ 25ന് വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ഐ.എം.ജി. പത്മം ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്  മന്ത്രി വി ശിവൻകുട്ടി മുഖ്യാതിഥിയായിരിക്കും.

വി. കെ. പ്രശാന്ത് എം.എൽ.എ.വാർഡ്  കൗൺസിലർ മേരി പുഷ്പംചീഫ് സെക്രട്ടറി എ. ജയതിലക്ഇലക്ട്രോണിക്‌സ് - വിവര സാങ്കേതിക വകുപ്പ്  സെക്രട്ടറി സീറാം സാംബശിവ റാവുകേരളം സ്റ്റേറ്റ് ഐ.ടി. മിഷൻ ഡയറക്ടർ സന്ദീപ് കുമാർജൂറി ചെയർമാൻ കെ. ജയകുമാർജൂറി മെമ്പർ സുജിത്ത് ഉണ്ണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.     

പി.എൻ.എക്സ് 4693/2025

date