Post Category
സംസ്ഥാന ഇ-ഗവേണൻസ് അവാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ സെപ്തംബർ 25ന് വിതരണം ചെയ്യും
പൊതുജന സേവന രംഗത്ത് ഇ-ഗവേണൻസ് പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന കേരള സംസ്ഥാന ഇ-ഗവേണൻസ് അവാർഡുകൾ സെപ്റ്റംബർ 25ന് വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ഐ.എം.ജി. പത്മം ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മുഖ്യാതിഥിയായിരിക്കും.
വി. കെ. പ്രശാന്ത് എം.എൽ.എ., വാർഡ് കൗൺസിലർ മേരി പുഷ്പം, ചീഫ് സെക്രട്ടറി എ. ജയതിലക്, ഇലക്ട്രോണിക്സ് - വിവര സാങ്കേതിക വകുപ്പ് സെക്രട്ടറി സീറാം സാംബശിവ റാവു, കേരളം സ്റ്റേറ്റ് ഐ.ടി. മിഷൻ ഡയറക്ടർ സന്ദീപ് കുമാർ, ജൂറി ചെയർമാൻ കെ. ജയകുമാർ, ജൂറി മെമ്പർ സുജിത്ത് ഉണ്ണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
പി.എൻ.എക്സ് 4693/2025
date
- Log in to post comments