Skip to main content

*അറിവും കലയും ഒത്തൊരുമിക്കാൻ കൂവമൂലക്കുന്ന് ഉന്നതിക്കാർക്ക് സാമൂഹ്യ പഠന മുറിയും സാംസ്കാരിക നിലയവും സജ്ജമായി*

പനമരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ കൂവമൂലക്കുന്ന് ഉന്നതിയിൽ സാംസ്‌കാരിക നിലയവും സാമൂഹ്യ പഠന മുറിയും സജ്ജമായി.
ഉന്നതി നിവാസികളുടെ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ വളർച്ച  ലക്ഷ്യമിട്ടാണ് സമഗ്ര പഠന-സാംസ്കാരിക കേന്ദ്രം സ്ഥാപിച്ചത്.
ഗ്രാമത്തിലെ പൊതുജനങ്ങൾ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, വനിതകൾ, മുതിർന്നവർക്കെല്ലാം വിജ്ഞാന വിനിമയത്തിനും സാംസ്കാരിക പ്രകടനങ്ങൾക്കും ഒറ്റ വേദിയൊരുക്കുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.
പട്ടികവർഗ്ഗ വികസന വകുപ്പ്  കോർപ്പസ് ഫണ്ടിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചാണ് സാംസ്‌കാരിക നിലയവും സാമൂഹ്യ പഠന മുറിയും നിർമ്മിച്ചത്. 971 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിൽ വിശാലമായ ഹാൾ, ഓഫീസ് മുറി, ടോയ്ലറ്റ്, വരാന്ത, പടിക്കെട്ട് ഉൾപ്പെള്ള സൗകര്യങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.
അറിവും കലയും സമൂഹബോധവും ഒരുമിക്കുന്ന കേന്ദ്രം ഉന്നതിയുടെ സാമൂഹ്യ, സാംസ്കാരിക പുനരുജ്ജീവനത്തിന് വഴിതെളിക്കും.

കൂവമൂലക്കുന്ന് ഉന്നതിയിലെ സാംസ്‌കാരിക നിലയവും സാമൂഹ്യ പഠന മുറിയും പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു.
പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ലക്ഷ്മി ആലക്കമറ്റം,  
വൈസ് പ്രസിഡന്റ്‌ തോമസ് പാറക്കാലയിൽ, ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ്, മാനന്തവാടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എം. മജീദ്, ജില്ലാ നിർമ്മിതി കേന്ദ്രം എക്സിക്യൂട്ടീവ് സെക്രട്ടറി ഒ. കെ സാജിത്, പനമരം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ഷില്ലി ജോർജ്, പനമരം ഗ്രാമപഞ്ചായത്ത് അംഗം ആയിഷ ഉമ്മർ,
ഊരുമൂപ്പൻ ബാബു രാജ്, എസ്. ടി പ്രൊമോട്ടർ കെ. ആർ മണികണ്ഠൻ,
 ജനപ്രതിനിധികൾ, വിവിധ വകുപ്പ് നേതാക്കൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥർ  എന്നിവർ പങ്കെടുത്തു.

date