*ജില്ലയിലുണ്ടായത് വന്‍ വികസനം: മന്ത്രി ഒ. ആര് കേളു *
കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ജില്ലയിലുണ്ടായത് വന്‍ വികസനമാണെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി ഒ.ആര് കേളു പറഞ്ഞു. ബത്തേരിയിൽ ലീഗല്‍ മെട്രോളജി ഭവന്റെ ഉദ്ഘാടന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വയനാട് തുരങ്ക പാത നിര്‍മ്മിക്കുന്നത്. നഞ്ചൻഗോഡ് - നിലമ്പൂര്‍ റെയില്‍പാത യാതാര്ത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. പടിഞ്ഞാറത്തറ - പൂഴിത്തോട് പാതയും പൂര്‍ത്തിയാക്കും. ജില്ലയില്‍ എയര്‍സ്ട്രിപ് എന്ന കാലങ്ങളായുള്ള സ്വപ്നം യാഥാര്‍ത്ഥ്യമാക്കും. മെഡിക്കല്‍ കോളേജും നഴ്സിങ്ങ് കോളേജും ആരോഗ്യ രംഗത്ത് വലിയ മുന്നേറ്റമാണുണ്ടാക്കിയത്. വന്യമൃഗ ശല്യം തടയുന്നതിനാവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള വീട് നിര്‍മ്മാണത്തിലും നവീകരണത്തിലും ജില്ല ബഹുദൂരം മുന്നോട്ട് പോയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍ പേഴ്സണ്‍ റസീന അബ്ദുല്‍ഖാദര്‍ ഉപഹാര വിതരണം നടത്തി. പൊതുമരാമത്ത് എ.ഇ പ്രജിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കെ ബാലകൃഷ്ണന്, അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.സി കൃഷ്ണകുമാർ, നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജയ എം കെ, ബേബി മോസസ്, ലീഗല്‍ മെട്രോളജി കൺട്രോളർ ആര് റീനാഗോപാല്‍, ഡെപ്യൂട്ടി കൺട്രോളർ കെ. ഷീലൻ, വാര്‍ഡ് കൗണ്‍സിലര്‍ സി.എം അനില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.ആര് ജയപ്രകാശ്, സജി വര്‍ഗീസ്, സതീഷ് പുതിക്കാട്, സി.കെ ഹാരിഫ്, അമീര്‍ അറക്കല്‍, കെ.എം ബഷീര്‍, വ്യാപാരി വ്യവസായ സമിതി അംഗം എം.എസ് വിശ്വനാഥന്, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു. പ്രിയങ്ക ഗാന്ധി എം.പിയുടെ ആശംസ സന്ദേശം വായിച്ചു.
.
- Log in to post comments