Skip to main content
പന്തളം വലിയകോയിക്കല്‍ ശാസ്താ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച തിരുവാഭരണ ഘോഷയാത്ര

തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചു

മകരവിളക്കിന് ശബരിമല അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കല്‍ ശാസ്താ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ചു. ഗുരുസ്വാമി മരുതമനയില്‍ ശിവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ്  തിരുവാഭരണപേടകങ്ങള്‍ ശിരസ്സിലേറ്റുന്നത്. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍, അംഗങ്ങളായ കെ രാജു,  പി ഡി സന്തോഷ്‌കുമാര്‍, ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ്, ശബരിമല എഡിഎം ഡോ. അരുണ്‍ എസ് നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

date