Skip to main content

കരാര്‍ നിയമനം

ദേശീയ ആയുഷ് മിഷന്റെ ജില്ലയിലെ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിംഗ് യൂണിറ്റില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  

തെറാപ്പിസ്റ്റ് (പുരുഷനും സ്ത്രീയും):-

യോഗ്യത- കേരള സര്‍ക്കാരിന്റെ ആയുര്‍വേദ തെറാപിസ്റ്റ് കോഴ്സ് (ഡിഎഎംഇ അംഗീകാരം) / നാരിപ് ചെറുതുരുത്തിയുടെ  ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപിസ്റ്റ് കോഴ്സ് . പ്രായപരിധി 2026 ഫെബ്രുവരി  13 ന് 40 വയസ് കവിയരുത്. 60 വയസിന് താഴെയുളള  വിരമിച്ച ആയുര്‍വേദ തെറാപിസ്റ്റുകള്‍ക്കും അപേക്ഷിക്കാം.  അടിസ്ഥാന ശമ്പളം 14700 രൂപ.

ഫാര്‍മസിസ്റ്റ് :-

യോഗ്യത- സിസിപി /എന്‍സിപി അല്ലെങ്കില്‍ തത്തുല്യം.
പ്രായപരിധി : 2026 ഫെബ്രുവരി 13 ന് 40 വയസ് കവിയരുത്.
അടിസ്ഥാന ശമ്പളം -14700 രൂപ.
അവസാന തീയതി ഫെബ്രുവരി 21 വൈകിട്ട് അഞ്ച്. വെബ്സൈറ്റ് : www.nam.kerala.gov.in-careers
ഫോണ്‍ : 0468 2995008.

 

date