ജില്ലാതല അറിയിപ്പുകള്
കണ്ണൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് തിങ്കളാഴ്ച തറക്കല്ലിടും
കണ്ണൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന്റെ ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാര്‍ച്ച് രണ്ടിന് രാവിലെ 11ന് കണ്ണൂര്‍ റബ്കോ ഓഡിറ്റോറിയത്തില്‍ രജിസ്ട്രേഷന്, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ കോര്പറേഷന് മേയര്‍ അഡ്വ. പി ഇന്ദിര അധ്യക്ഷയാകും. കെ സുധാകരന് എം.പി, വി ശിവദാസന്‍ എം.പി, സി.സദാനന്ദന് മാസ്റ്റര്‍ എം.പി, കെ.വി സുമേഷ് എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളാകും. 1865 ല്‍ പ്രവര്‍ത്തനമാരംഭിച്ച കണ്ണൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന്റെ നിലവിലെ കെട്ടിടം പൊളിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.
സമൃദ്ധി കേരളം ടോപ് അപ്പ് ലോണ്‍
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പ്പറേഷന് മുഖേന നടപ്പിലാക്കപ്പെടുന്ന സമൃദ്ധി കേരളം ടോപ് അപ്പ് ലോണ്‍ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പട്ടികജാതിക്കാരായ നിലവിലുള്ള സംരംഭകരുടെ ബിസിനസ് വികസനവും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യംവെച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ ഒരു ഗുണഭോക്താവിന് പരമാവധി 10 ലക്ഷം രൂപ
വരെ ടേം ലോണ്‍ / വര്‍ക്കിഗ് ക്യാപിറ്റല്‍ ലോണ്‍ ആയി നല്‍കും. പദ്ധതി ഗുണഭോക്താക്കള്‍ക്ക്
ഇഷ്ട്ടനുസരണം മൂന്ന് ശതമാനം അറ്റ വാര്‍ഷിക പലിശ നിരക്കിലോ അല്ലെങ്കില്‍ 20 ശതമാനം വരെ സബ്സിഡി പദ്ധതിയുടെ ആനുകൂല്യം തിരഞ്ഞെടുക്കാം. കൂടാതെ സംരംഭത്തിന്റെ വികസനം ലക്ഷ്യം വെച്ച് വായ്പ അനുവദിച്ച് ആദ്യത്തെ രണ്ട് വര്‍ഷം സ്ട്രക്ചേര്‍ഡ് മെന്ററിംഗ് സപ്പോര്‍ട്ടും നല്‍കും. പദ്ധതിയില്‍
വനിതാ സംരംഭകര്‍ക്കും ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ള സംരംഭകര്‍ക്കും മുന്‍ഗണന നല്‍കും. കൂടുതല്‍
വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെ തളിപ്പറമ്പ് ഉപജില്ലാ കാര്യാലയവുമായി ബന്ധപ്പെടാം. ഫോണ്‍: 04602205036
കെ.എസ്.ഇ.ബി ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന് പുതിയ വിലാസം
ഇരിവേരി സി.എച്ച്.സിക്ക് സമീപം അമ്പാടി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ഇ.ബി ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മാര്‍ച്ച് രണ്ട് മുതല്‍ കെ.എസ്.ഇ.ബി ലിമിറ്റഡ്
ഇലക്ട്രിക്കല്‍ സെക്ഷന്‍ ചക്കരക്കല്‍, ചക്കരക്കല്‍ - ചാലോട് റോഡ്, കെ ടി പി ബില്‍ഡിംഗ് ചിരുതൈക്കുളം റോഡ് എന്ന വിലാസത്തില്‍ പ്രവര്‍ത്തിക്കും. വൈദ്യുതി സംബന്ധമായ സേവനങ്ങള്‍, പരാതികള്‍, ബില്‍ അടയ്ക്കല്‍, അപേക്ഷകള്‍ എന്നിവ പുതിയ ഓഫീസില്‍ നിന്നും ലഭ്യമാകും. എല്ലാ ഉപഭോക്താക്കളും തുടര്‍ സേവനങ്ങള്‍ക്കായി പുതിയ ഓഫീസുമായി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി കണ്ണൂര്‍ ഇലക്ട്രിക്കല്‍ ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
- Log in to post comments