Skip to main content

മൈലപ്ര കുടുംബാരോഗ്യ കേന്ദ്രം പുതിയ ഒ പി കെട്ടിടം ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 11, ബുധന്‍)

മൈലപ്ര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ പി കെട്ടിടം ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 11,ബുധന്‍) രാവിലെ 10 ന് ആരോഗ്യ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എം പി മുഖ്യപ്രഭാഷണം നടത്തും. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതാകുമാരി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആരോഗ്യ കേരളം പദ്ധതിയില്‍ ഉള്‍പെടുത്തി 1.43 കോടി രൂപ വിനിയോഗിച്ചാണ് ആശുപത്രി കെട്ടിടനിര്‍മാണം. മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വില്‍സണ്‍ തുണ്ടിയത്ത്, ജില്ല പഞ്ചായത്തംഗം എം വി അമ്പിളി, ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date