Post Category
മെന്‍സ്ട്രല്‍ കപ്പ് വിതരണം
ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'ആര്‍ത്തവ ശുചിത്വം, ആരോഗ്യ സംരക്ഷണം' പദ്ധതിയുടെ ഭാഗമായി പുളിക്കീഴ് ബ്ലോക്കിലെ നാല് പഞ്ചായത്തുകളിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന് കുര്യന് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു കുഞ്ഞുമോന് അധ്യക്ഷയായി. ഹരിതകേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ രാഹുല്‍ ജി കൃഷ്ണന്, ഹരിതകര്‍മ സേന അംഗങ്ങള്‍, ബ്ലോക്ക്-പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments