Skip to main content

തൊഴിൽ പരിശീലനം സംഘടിപ്പിച്ചു

തിരുവനന്തപുരം ജില്ലാ ജയിലിലെ അന്തേവാസികൾക്കായി ക്ലീനിങ് ലോഷൻ നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു.   തിരുവനന്തപുരം ഗ്രീൻ സിറ്റി ലയൺസ് ക്ലബ്, ജില്ലാ പ്രൊബേഷൻ ഓഫീസ്, ജില്ലാ ജയിൽ-തിരുവനന്തപുരം സംയുക്തമായി   സംഘടിപ്പിച്ച

 തൊഴിൽ പരിശീലന പരിപാടിയിൽ ജില്ലാ ജയിൽ സൂപ്രണ്ട് അൽഷാൻ എ അധ്യക്ഷത വഹിച്ചു. 

തിരു. ഗ്രീൻ സിറ്റി ലയൺസ് ക്ലബ്പ്രസിഡന്റ് സി എസ് അശോകൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ജില്ലാ ജയിൽ വെൽഫെയർ ഓഫീസർ  പ്രിയ എ എം ഗാന്ധി ഫൌണ്ടേഷൻ പ്രവർത്തകരായ  ഉമ്മർ എം എം,  സുകുമാരൻ, മുൻ സാമൂഹ്യ നീതി വകുപ്പ് അഡിഷണൽ ഡയറക്ടർ ഡോ പി പ്രതാപൻ, ജില്ലാ പ്രൊബേഷൻ ഓഫീസർമാരായ  സബീനബീഗം,  വേണു നായർ ആർ, ഡോ രമ്യ പി എം എന്നിവർ  സംസാരിച്ചു.

date