Post Category
തൊഴിൽ പരിശീലനം സംഘടിപ്പിച്ചു
തിരുവനന്തപുരം ജില്ലാ ജയിലിലെ അന്തേവാസികൾക്കായി ക്ലീനിങ് ലോഷൻ നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. തിരുവനന്തപുരം ഗ്രീൻ സിറ്റി ലയൺസ് ക്ലബ്, ജില്ലാ പ്രൊബേഷൻ ഓഫീസ്, ജില്ലാ ജയിൽ-തിരുവനന്തപുരം സംയുക്തമായി സംഘടിപ്പിച്ച
തൊഴിൽ പരിശീലന പരിപാടിയിൽ ജില്ലാ ജയിൽ സൂപ്രണ്ട് അൽഷാൻ എ അധ്യക്ഷത വഹിച്ചു.
തിരു. ഗ്രീൻ സിറ്റി ലയൺസ് ക്ലബ്പ്രസിഡന്റ് സി എസ് അശോകൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ജില്ലാ ജയിൽ വെൽഫെയർ ഓഫീസർ പ്രിയ എ എം ഗാന്ധി ഫൌണ്ടേഷൻ പ്രവർത്തകരായ ഉമ്മർ എം എം, സുകുമാരൻ, മുൻ സാമൂഹ്യ നീതി വകുപ്പ് അഡിഷണൽ ഡയറക്ടർ ഡോ പി പ്രതാപൻ, ജില്ലാ പ്രൊബേഷൻ ഓഫീസർമാരായ സബീനബീഗം, വേണു നായർ ആർ, ഡോ രമ്യ പി എം എന്നിവർ സംസാരിച്ചു.
date
- Log in to post comments