Skip to main content

ഡാക്ക് അദാലത്ത് 23ന്

തിരുവനന്തപുരം ആർ.എം.എസ് ഡിവിഷന്റെ പരിധിയിൽപ്പെടുന്ന തപാൽ സേവനങ്ങളെ സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും പരിഗണിക്കുന്നതിന് വേണ്ടിയുള്ള ഡാക് അദാലത്ത് മാർച്ച് 23 രാവിലെ 11ന് ഗൂഗിൾ മീറ്റ് വഴി നടത്തും. അദാലത്തിൽ പരിഗണിക്കാനുള്ള പരാതികളും നിർദ്ദേശങ്ങളും പരാതിക്കാരന്റെ ഇ-മെയിൽ ഐഡി/ വാട്‌സ്ആപ് നമ്പർ സഹിതം താഴെ പറയുന്ന ഇ-മെയിൽ ഐഡിയിലേക്കോ മേൽവിലാസത്തിലേക്കോ 17നകം കിട്ടത്തക്കവിധം അയക്കണം. ഗൂഗിൾ മീറ്റ് ലിങ്ക് പരാതിക്കാരന് മൊബൈൽ നമ്പർ/ ഇ-മെയിൽ വഴി നൽകും. ഇ-മെയിൽ: ssrmtv.keralapost@gmail.comrmsdotv.kl@indiapost.gov.in മേൽവിലാസം: സീനിയർ സൂപ്രണ്ട്തിരുവനന്തപുരം RMS TV ഡിവിഷൻതിരുവനന്തപുരം -695023.

പി.എൻ.എക്‌സ്. 1146/2026

date