Skip to main content

*മെഡിക്കൽ ഓഫീസർ നിയമനം*

കേരള സാമൂഹ്യസുരക്ഷാ മിഷന്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി, മാനന്തവാടി നഗരസഭകളിൽ മുതിർന്ന പൗരന്മാർക്കായി നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിയിലേക്ക് താത്ക്കാലിക മെഡിക്കൽ ഓഫീസർ നിയമനം നടത്തുന്നു.  എം.ബി.ബി.എസ്, ഫാമിലി മെഡിസിൻ/ജെറിയാട്രിക് മെഡിസിൻ/ ജനറൽ മെഡിസിൻ എന്നിവയിൽ പി.ജി/ഡിപ്ലോമ, ടി.സി.എം.സി രജിസ്ട്രേഷനു മാണ് യോഗ്യത. പ്രവർത്തി പരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികൾ വെള്ള കടലാസ്സിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത,പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം മാർച്ച് 16 വൈകിട്ട് നാലിനകം ജില്ലാ കോ-ഓർഡിനേറ്റർ, കേരള സാമൂഹ്യ സുരക്ഷാ മിഷൻ, വയോമിത്രം ഓഫീസ്,മുണ്ടേരി, കൽപ്പറ്റ 673121എന്ന വിലാസത്തിൽ നേരിട്ടോ dckssmwyd@gmail.com  മുഖേനെയോ നൽകണം. ഫോൺ: 9387388887 

date