Post Category
തേക്ക് തടി ചില്ലറ വാങ്ങാം
കോന്നി സര്‍ക്കാര്‍ തടി ഡിപ്പോയില്‍ തേക്ക് തടികളുടെ ചില്ലറ വില്പന ഇന്ന് (മാര്‍ച്ച്് 17) മുതല്‍ ആരംഭിക്കും. ഗാര്‍ഹികാവശ്യങ്ങള്‍ക്കായി രണ്ട് ബി, മൂന്ന് ബി ഇനം തടികളുണ്ട്. വീട് നിര്‍മിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച അനുമതിപത്രം, കെട്ടിടത്തിന്റെ അംഗീകൃതപ്ലാന്‍, സ്കെച്ച്, പാന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് എന്നിവ സഹിതം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ ഡിപ്പോയില്‍ നിന്ന് അഞ്ച് ക്യൂബിക് മീറ്റര്‍ വരെ തടി വാങ്ങാം. ഫോണ്‍ : 8547600530, 0475 2222617, 0468 2247927.
date
- Log in to post comments